കൊച്ചി: എറണാകുളം കാക്കനാട് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാലുപേർക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ കാക്കനാട്-ഇരുമ്പനം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു
