
കണ്ണൂരിൽ തെരുവുനായ ആക്രമണം , മുപ്പതിലധികം പേർക്ക് കടിയേറ്റു. ചക്കരക്കൽ ,മുഴപ്പാല ,ഇരിവേരി മേഖലയിലാണ് തെരുവുനായ ആക്രമണം ഉണ്ടായത് . പരിക്കേറ്റവരിൽ 5 കുട്ടികൾ. 5 കിലോമീറ്റർ പരിധിയിൽ ആക്രമണം ഉണ്ടായതെന്ന് അഞ്ചരക്കണ്ടി പഞ്ചായത് പ്രസിഡണ്ട്.
അതേസമയം മുഴപ്പാലയിൽ നിന്നാണ് നായയെ പിടികൂടി. ചിറക്കാട്ടു വയലിൽ വച്ചാണ് നായയെ കൊന്നത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.