കേരളം ഉൾപ്പടെയുള്ള മറ്റ് ഇൻഡസ്ട്രികൾ തമിഴ് സിനിമകൾ മൊഴിമാറ്റം ചെയ്യാതെ കാണുന്നതിൽ സന്തോഷം ഉണ്ടെന്ന് എസ് ജെ സൂര്യ. കാലങ്ങളായി മലയാളികൾ തമിഴ് സിനിമകൾ മൊഴിമാറ്റം ചെയ്യാതെയാണ് കാണുന്നതെന്നും എന്നാൽ മലയാള സിനിമകൾ അടുത്തിടെയാണ് തമിഴിൽ ഡബ്ബിങ് ഇല്ലാതെ കാണാൻ തുടങ്ങിയതെന്നും എസ് ജെ സൂര്യ പറഞ്ഞു. വീര ധീര സൂരന് സിനിമയുടെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘മറ്റു സ്റ്റേറ്റ്ക്കാരോട് നമ്മൾ കടപ്പെട്ടിരിക്കണം. മലയാളത്തിൽ തമിഴ് സിനിമകൾ മൊഴിമാറ്റം ചെയ്യാതെ തമിഴിൽ തന്നെയാണ് കാണുന്നത്. കർണാടകത്തിലും തമിഴ് ആണ് കാണുന്നത്. തെലുങ്കിൽ അത്ര ഇല്ല. എന്നാലും ഇവരെക്കെ തമിഴ് മനസിലാക്കിയാണ് അത് കാണുന്നത്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എല്ലാം ഇപ്പോഴാണ് ഇങ്ങോട്ട് വരുന്നത്. മലയാള സിനിമകൾ അടുത്തിടെയാണ് ഡബ്ബിങ് ഇല്ലാതെ കാണാൻ തുടങ്ങിയത്.
