ന്യൂയോർക്ക്: ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് പറക്കുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അയർലന്റിൽ അടിയന്തിരമായി നിലത്തിറക്കി. യാത്രയ്ക്കിടെ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനത്തിലെ ഫ്ലൈറ്റ് ഡെക്ക് വിൻഡോ ഹീറ്റിങ് സംവിധാനത്തിന് തകരാർ സംഭവിച്ചതായി പൈലറ്റുമാരുടെ ശ്രദ്ധയിപ്പെട്ടത്. തുടർന്ന് വിമാനം വഴിതിരിച്ചു വിടുകയും ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു റിപ്പോർട്ട്.
