കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്ഐ പൊതിച്ചോര്‍ വിതരണം ആരംഭിച്ചിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയായി. 2017 മാര്‍ച്ച് 15 ന് ആരംഭിച്ച പൊതിച്ചോര്‍ വിതരണം ഒരു ദിവസം പോലും മുടങ്ങാതെ നല്കി വരികയാണ്. ഒരു നേരെ 1,000 പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ഇതുപോലെ പുനലൂര്‍ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, കടയ്ക്കല്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും ദിവസവും പൊതിച്ചോര്‍ നല്‍കിവരികയാണ് ഡിവൈഎഫ്ഐ.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണം മാതൃകയാക്കിയാണ് കൊല്ലത്തും ആരംഭിച്ചതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാംമോഹന് പറഞ്ഞു. 50 ലക്ഷത്തിലധികം പൊതിച്ചോര്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും ശ്യാംമോഹന് ചൂണ്ടിക്കാണിച്ചു.
നേരത്തെ കൊല്ലം ജില്ലയിലെ ആശുപത്രികളിലെ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയ വോട്ടറോട് ചിന്ത ജെറോം നടത്തിയ പൊതിച്ചോര്‍ പരാമര്‍ശത്തിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
