പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശകാര്യ നയത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. റഷ്യ ഉക്രൈൻ യുദ്ധത്തിൽ മോദി എടുത്ത നിലപാട് ശരിയായിരുന്നു. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ മോദിക്ക് കഴിഞ്ഞു. മോദിയുടെ നയത്തെ എതിർത്തത് തെറ്റായി പോയെന്നും ശശി തരൂർ പറഞ്ഞു. ഡൽഹിയിലെ റയ്സിന ഡയലോഗിൽ സംസാരിക്കവെയായിരുന്നു തരൂരിന്റെ വിവാദ പരാമർശം. തരൂരിന്റെ നിലപാട് സോഷ്യൽ മീഡിയയിൽ പങ്കു വെച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശകാര്യ നയത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. റഷ്യ ഉക്രൈൻ യുദ്ധത്തിൽ മോദി എടുത്ത നിലപാട് ശരിയായിരുന്നു. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ മോദിക്ക് കഴിഞ്ഞു. മോദിയുടെ നയത്തെ എതിർത്തത് തെറ്റായി പോയെന്നും ശശി തരൂർ പറഞ്ഞു. ഡൽഹിയിലെ റയ്സിന ഡയലോഗിൽ സംസാരിക്കവെയായിരുന്നു തരൂരിന്റെ വിവാദ പരാമർശം. തരൂരിന്റെ നിലപാട് സോഷ്യൽ മീഡിയയിൽ പങ്കു വെച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. റഷ്യ-യുക്രൈൻ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു. മറ്റു കോണ്‍ഗ്രസുകാരിൽ നിന്ന് വ്യത്യസ്തമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോളതലത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ ശശി തരൂര്‍ കാണുന്നത് സ്വാഗതാര്‍ഹമാണെന്നും കെ സുരേന്ദ്രൻ കുറിച്ചു.
