ഇന്ത്യയിൽ 30 വയസിന് ശേഷം കളിക്കുന്നത് കുറ്റകരമായാണ് മിക്കവരും കാണുന്നതെന്ന് മലയാളി ക്രിക്കറ്റ് താരം സച്ചിൻ ബേബി. ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ പല ക്രിക്കറ്റ് താരങ്ങളും 30 വയസ്സ് തികഞ്ഞതിന് ശേഷമാണ് പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങുന്നതെന്നും സച്ചിൻ പറഞ്ഞു.
‘ഫുട്ബോളിൽ നോക്കുകയാണെങ്കിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഇപ്പോഴും കളിക്കുന്നു. എന്നാൽ ഇന്ത്യയിൽ 30 കഴിഞ്ഞ ക്രിക്കറ്റ് കളിക്കാരെ എളുപ്പത്തിൽ ‘വെറ്ററൻമാരെ’ന്ന് മുദ്ര ചുമത്തപ്പെടുന്നു’, സച്ചിൻ ബേബി പറഞ്ഞു.
സച്ചിൻ ബേബി നാല് വർഷത്തിന് ശേഷം ഐപിഎല്ലിൽ തിരിച്ചെത്തുകയാണ്. ഐപിഎല്ലിൽ 19 മത്സരങ്ങളിൽ നിന്ന് 144 റൺസാണ് താരത്തിന്റെ സമ്പാദ്യം. എന്നാൽ ഇത്തവണ കേരളത്തിനായി രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി ടൂർണമെന്റുകളിലെല്ലാം മികച്ച പ്രകടനമാണ് ഡസച്ചിൻ കാഴ്ച്ച വെച്ചത്.
