പത്തനംതിട്ട കളക്ടറേറ്റിലെ ബോംബ് ഭീഷണിക്ക് പിന്നാലെ തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണി. ജീവനക്കാരെ മുഴുവൻ പുറത്തിറക്കി. പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു. ഉച്ചയോടെ ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ പത്തനംതിട്ട കളക്ട്രേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ ലഭിച്ചിരുന്നു. ഇതിന്റെ IP അഡ്രെസ്സ് പോലീസ് കണ്ടെത്തി. ജീവനക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നായിരുന്നു ഭീഷണി സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നത്. അഫ്സൽ ഗുരുവിനെ നീതിനിഷേധിച്ച് തൂക്കിലേറ്റിയതിനെ ഓർമ്മപ്പെടുത്താനാണ് ബോംബ് വെച്ചിരിക്കുന്നതെന്നും പത്തനംതിട്ട കളക്ടറേറ്റിൽ ലഭിച്ച സന്ദേശത്തിൽ പറയുന്നുണ്ട്.
