വയനാട്: വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിൽ 2 ബി യുടെ അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും. ഈ ലിസ്റ്റിൽ പരാതി നൽകിയ 30 പേരെ കൂടി ഉൾപ്പെടുത്തിയേക്കും. ഇതോടെ ടൗൺഷിപ്പിന് അർഹരായ ദുരന്തബാധിതരുടെ എണ്ണം 430 ന് അടുത്തെത്തിയേക്കും. അതേസമയം, 7 സെൻറ് ഭൂമിയും വീടും അല്ലെങ്കിൽ 15 ലക്ഷം എന്ന പാക്കേജിനോട് ദുരന്തബാധിതർ എതിർപ്പ് തുടരുകയാണ്. ഇതുവരെ സമ്മതപത്രം നൽകിയത് 51 പേർ മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ 2 B ലിസ്റ്റിൽ 238 പരാതികളാണ് ലഭിച്ചത്.
