ഈ മാസം 24, 25 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. 22 നാലാംശനിയും 23 ഞായറും ആയ സാഹചര്യത്തില്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ബാങ്കിംഗ് മേഖലയിലെ ഒമ്പത് ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) ആഹ്വാനപ്രകാരമാണ് പണിമുടക്ക്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാര്‍- താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിങ് നടപ്പിലാക്കുക, ബാങ്ക് ഓഫീസര്മാരുടെയുംജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്കരിക്കുക, ഐഡി ബിഐ ബാങ്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തുക, ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വത്തെ ബാധിക്കുന്ന തിട്ടൂരങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്
