
20-ാം തീയതി രാവിലെ 11 മണിയോടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.
സെക്രട്ടറിയേറ്റിനു മുന്നിലെ ആശ വർക്കേഴ്സിൻ്റെ രാപ്പകൽ സമരം 37-ാം ദിവസം ആയിട്ടും പരിഹാരമാകത്തിനെ തുടർന്ന് ഈ മാസം 20 മുതൽ നിരാഹാര സമരം ആരംഭിക്കും.. ആദ്യഘട്ടത്തിൽ മൂന്നു പേരായിരിക്കും നിരാഹാരസമരത്തിൽ ഭാഗമാവുകയെന്നും പിന്നാലെ മറ്റുള്ളവരും പങ്കാളികളാകും. 20-ാം തീയതി രാവിലെ 11 മണിയോടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാപ്പകൽ സമര കേന്ദ്രത്തിൽ തന്നെയായിരിക്കം ആശ വർക്കർമാർ നിരാഹാരമിരിക്കുക.
ഇന്നലെ ആശ വർക്കമാർ സമര ശൈലി മാറ്റി സെക്രട്ടേറിയറ്റ് ഉപരോധം നടത്തിയിരുന്നു. റോഡ് ഉപരോധന സമരത്തിന് നിരവധി നേതാക്കളും സംഘടനകളും സമരക്കാർക്ക് ഐക്യദാർഢ്യവുമായി എത്തിയിരുന്നു.