തിരുവനന്തപുരം: ആശവർക്കർമാരുടെ സമരം പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരെന്ന് എംവി ഗോവിന്ദൻ. ആശവർക്കർമാരോട് വിരോധമില്ലെന്നും എന്നാൽ സമരം കൈകാര്യം ചെയ്യുന്നവരോടാണ് എതിർപ്പെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എസ് യു സി ഐ, എസ്ഡിപിഐ , ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരാണ് സമരത്തിന് പിന്നിലെന്ന് അദേഹം ആരോപിച്ചു.
അതേസമയം സമരം ഏകോപിപ്പിക്കുന്ന ആൾക്കാരാണ് പ്രശ്നമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വർക്കേഴ്സ് സമരം ശക്തമാക്കിയിരിക്കുകയാണ്. സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളും പൊലീസ് അടച്ചിരുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കാനെത്തിയിട്ടുള്ളത്.
