ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ കഴിഞ്ഞ വർഷത്തെ ഡൽഹി സന്ദർശന വേളയിൽ ഉണ്ടാക്കിയ കരാറുകൾക്ക് അന്തിമരൂപം നൽകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ആദ്യം ശ്രീലങ്ക സന്ദർശിക്കും. ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ആണ് മോദിയുടെ സന്ദർശന കാര്യം അറിയിച്ചത്. 2015 ന് ശേഷമുള്ള മോദിയുടെ ദ്വീപ് രാഷ്ട്രത്തിലേക്കുള്ള നാലാമത്തെ സന്ദർശനമാണിത്.
‘നമ്മുടെ അയൽക്കാരനായ ഇന്ത്യയുമായി ഞങ്ങൾ അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ഞങ്ങളുടെ ആദ്യ നയതന്ത്ര സന്ദർശനം ഇന്ത്യയിലേക്കായിരുന്നു, അവിടെ ഞങ്ങൾ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് നിരവധി കരാറുകളിൽ എത്തി- ഹെരാത്ത് പറഞ്ഞു. സാംപൂർ സോളാർ പവർ സ്റ്റേഷന്റെ ഉദ്ഘാടനത്തിന് പുറമേ, മോദി സന്ദർശന വേളയിൽ നിരവധി പുതിയ ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുമെന്നും ഹെരാത്ത് വ്യക്തമാക്കി
