പലസ്തീനെ അനുകൂലിച്ചതിന്റെ പേരിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം വിസ റദ്ദാക്കിയ കൊളംബിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസൻ സ്വമേധയാ നാട്ടിലേക്ക് തിരിച്ചെത്തി. കഴിഞ്ഞയാഴ്ചയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അവരുടെ വിസ റദ്ദാക്കിയത്. കൊളംബിയ സർവകലാശാലയിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ രഞ്ജിനി ശ്രീനിവാസൻ പങ്കെടുത്തതായി യുഎസ് നീതിന്യായ വകുപ്പ് ഹോംലാൻഡ് സെക്യൂരിറ്റി വെള്ളിയാഴ്ച അറിയിച്ചു. തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഇന്ത്യൻ പൗരയായ രഞ്ജിനി ശ്രീനിവാസൻ സ്വമധേയ നാട്ടിലേക്ക് മടങ്ങിയതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.
നീതിന്യായ വകുപ്പിന്റെ ഭാഗമായി സംസാരിച്ച ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച്, ഇതെല്ലാം “ഈ രാജ്യത്ത് യഹൂദവിരുദ്ധത അവസാനിപ്പിക്കുക” എന്ന പ്രസിഡന്റിന്റെ ദൗത്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു. കഴിഞ്ഞ വസന്തകാലത്ത് ഗാസയിൽ ഇസ്രായേലിന്റെ സൈനിക നടപടിയെ വിമർശിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും കർശനമായി നേരിടാത്തതിന് ശിക്ഷയായി ട്രംപ് ഭരണകൂടം കൊളംബിയ യൂണിവേഴ്സിറ്റിക്കെതിരെ രംഗത്തെത്തിയിരുന്നു. സ്കൂളിനുള്ള 400 മില്യൺ ഡോളർ ഫെഡറൽ ഗ്രാന്റുകളും കരാറുകളും റദ്ദാക്കി സ്ഥാപനത്തിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു
