നാരായണീന്റെ മൂന്നാൺമക്കൾ’ സിനിമയിലെ സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ഉയരുന്നത്. ഇതിനു പുറമെ ഇവർ തമ്മില്‍ അടുത്തിടപഴകുന്ന പ്രണയ രംഗങ്ങളും സിനിമയിൽ കാണിക്കുന്നുണ്ട്. ഇത്തരം രംഗങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കുമെന്നാണ് എഴുത്തുകാരിയും നിരൂപകയുമായ അനു ചന്ദ്ര അഭിപ്രായം പങ്കിട്ടു .സിനിമയിലെ “വയലൻസ് കുട്ടികളെ ബാധിക്കുന്നു എന്ന പ്രസ്താവനയുടെ ഗൗരവത്തോളം തന്നെ കനപ്പെട്ടതാണ് ഇത്തരം രംഗങ്ങൾ നോര്‍മലൈസ് ചെയ്ത് കാണിക്കുന്നതെന്നും അനു പറയുന്നു.”
‘‘സഹോദരങ്ങൾക്കിടയിലെ ലൈംഗികബന്ധം കാണിക്കുന്നുണ്ട് നാരായണീന്റെ മൂന്നാൺമക്കൾ എന്ന സിനിമയിൽ. കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൽപിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ചിത്രത്തിലെ ഇൻസെസ്റ്റ് സെക്സ് അത്ര രസിക്കാനിടയില്ല. തിയറ്ററിൽ വച്ച് ഈ സിനിമ കാണുന്ന സമയത്ത് മാനസികമായി ഞാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. അതായത് എനിക്ക് ചിന്തിക്കാനോ ഉൾക്കൊള്ളാനോ കഴിയുന്ന ഒന്നായിരുന്നില്ല സിനിമയിൽ കാണുന്നതെന്ന തിരിച്ചറിവ് എന്റെ കാഴ്ച്ചയ്ക്ക് പ്രയാസമുണ്ടാക്കി
സമൂഹത്തിൽ ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്ന ഒരു വിഷയം കൂടിയാണ് സഹോദരങ്ങൾക്കിടയിലെ ലൈംഗികബന്ധം. ഒരുപക്ഷേ, പുരോഗമനജീവികൾ പറഞ്ഞേക്കാം; അതവരുടെ അവകാശമാണ്, അതവരുടെ സ്വാതന്ത്ര്യമാണ്, പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ അത്തരത്തിൽ തീരുമാനമെടുത്താൽ അതിൽ തെറ്റില്ല എന്നൊക്കെ. ബട്ട് എന്റെ പുരോഗമന ആശയങ്ങൾ അത്രത്തോളം വളരാത്തതിനാൽ ഈ വിഷയത്തിലുള്ള എന്റെ അനിഷ്ടം വളരെ വലുത് തന്നെയാണ്.’’–അനു ചന്ദ്രയുടെ വാക്കുകൾ.
