ചെന്നെ: ഇന്ത്യയിൽ ആരോഗ്യ ഭീഷണിയുയർത്തി സ്ക്രബ് ടൈഫസ് (ഒരു തരം ചെള്ളു രോഗം) വ്യാപിക്കുന്നതായി വിവരം. തമിഴ്നാട്ടിലെ ഗ്രാമീണ ജനസംഖ്യയുടെ 10 ശതമാനം പേരെയും വർഷം തോറും ഇത് ബാധിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ബാക്ടീരിയ അണുബാധയായ ‘സ്ക്രബ് ടൈഫസി’നെക്കുറിച്ച് ഗവേഷകർ മുന്നറിയിപ്പ്
പുല്ലിലും ചെടികളുടെ അവശിഷ്ടങ്ങളിലും മണ്ണിലും കാണപ്പെടുന്ന ‘ചിഗ്ഗേഴ്സ്’ എന്നറിയപ്പെടുന്ന രോഗബാധിതരായ ലാർവ മൈറ്റുകളുടെ കടിയേറ്റ് മനുഷ്യരിലേക്ക് പടരുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് സ്ക്രബ് ടൈഫസ്.
തമിഴ്നാട്ടിലെ 37 ഗ്രാമങ്ങളിലായി രണ്ട് വർഷത്തിനിടെ 32,000 പേരെ നിരീക്ഷിച്ച വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ (എൽ.എസ്.എച്ച്.ടി.എം) എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം രോഗം ബാധിച്ചവർക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. രോഗം ബാധിച്ചവരിൽ 8 ശതമാനം മുതൽ 15 ശതമാനം വരെ പേർക്ക് പനി ബാധിച്ചിരുന്നു.
