പാർലമെന്റിൽ കുറച്ച് പ്രസ്താവനകൾ പറഞ്ഞിട്ട് കാര്യമില്ല സമരം ചെയ്യുന്നവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളുമാണ് കേൾക്കേണ്ടത്.
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിൽ കുറെ ആളുകൾ ആശാപ്രവർത്തകരുടെ സമരത്തിൽ രാഷ്ടീയം കളിക്കുന്നുണ്ടെന്നും തനിക്ക് രാഷ്ട്രീയം കളിക്കാൻ താൽപ്പര്യമില്ലെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. ആരോഗ്യമേഖലയിലെ മുൻ നിര പോരാളികളാണ് ആശമാർ. അവരെ 32 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഇരുത്തി സമരം ചെയ്യിപ്പിക്കാൻ പ്രേരിപ്പിക്കുകയല്ലാതെ അവരെ ചർച്ചയ്ക്ക് വിളിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കേരളാമോഡൽ പറഞ്ഞു നടക്കുന്നവർ ശ്രമിക്കാത്തത് ശരിയായ കാര്യമല്ല.പാർലമെന്റിൽ കുറച്ച് പ്രസ്താവനകൾ പറഞ്ഞിട്ട് കാര്യമില്ല സമരം ചെയ്യുന്നവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളുമാണ് കേൾക്കേണ്ടത്. കേരളത്തിന്റെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആശമാരെ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ചർച്ച നടത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ധാർമിക ഉത്തരവാദിത്വമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
