അതേസമയം, ഷൈനി വായ്പ എടുത്തത് നോബിയുടെ പിതാവിൻറെ ചികിത്സക്കാണെന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.തോമസും ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങളും മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഭർത്താവ് നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി തള്ളി. നോബിയെ പൊലീസ് കസ്റ്റഡിയിൽ തന്നെ വിട്ടു. നിലവിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് നോബി മാത്രമാണ് കേസിൽ പ്രതി. മരിക്കുന്നതിനു മുൻപ് നോബി ഷൈനിയെ വിളിച്ചിരുന്നു എന്നാണ് പൊലീസും ഷൈനിയുടെ മാതാപിതാക്കളും പറയുന്നത്. ഷൈനിയുടെ മൊബൈൽ ഫോൺ കഴിഞ്ഞദിവസം വീട്ടിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഭർത്താവിൽ നിന്നും ക്രൂരപീഡനം നേരിട്ടിരുന്നുവെന്ന് ഷൈനി സുഹൃത്തുകൾക്കയച്ച ഓഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഷൈനി വായ്പ എടുത്തത് നോബിയുടെ പിതാവിൻറെ ചികിത്സക്കാണെന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.തോമസും ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങളും മാധ്യമങ്ങളോട് പറഞ്ഞു. തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ചികിത്സയ്ക്കായി മൂന്ന് ലക്ഷത്തിലധികം രൂപയാണ് ഷൈനി പുലരി കുടുംബശ്രീ യൂണിറ്റിൽ നിന്ന് വായ്പഎടുത്തത്. 9 മാസം മുമ്പ് ഭർതൃ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയതോടെ തിരിച്ചടവ് മുടങ്ങി. കുടുംബശ്രീ അംഗങ്ങൾ പണം ആവശ്യപ്പെട്ടതോടെ ഭർത്താവ് നോബിയിൽ നിന്ന് വാങ്ങാൻ ഷൈനി ആവശ്യപ്പെട്ടെന്നും അംഗങ്ങൾ പറയുന്നു.
ഫെബ്രുവരി 28നാണ് ഏറ്റുമാനൂർ 101 കവല വടകര വീട്ടിൽ ഷൈനി(43), അലി(സ), ഇവാന(10) എന്നിവരെയാണ് ട്രൈയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത് പുലർച്ചെ 5.20നായിരുന്നു സംഭവം. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ലോക്കോ പൈലറ്റാണ് പൊലീസിൽ അറിയിച്ചത്. നഴ്സായിരുന്ന ഷൈനിക്ക് വിവാഹശേഷം ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ഭർത്താവുമായി പിരിഞ്ഞ ശേഷം ജോലിക്ക് ശ്രമിച്ചിരുന്നെങ്കിലും കിട്ടാതിരുന്നത് മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഷൈനിയുടെ മറ്റൊരു മകൻ എഡ്വിൻ എറണാകുളം ഡോൺ ബോസ്സ്കോ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ നോബിയെ തൊടുപുഴയിലെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, അമ്മയുടെയും പെൺമക്കളുടേയും ആത്മഹത്യയിലേക്ക് നയിച്ചത് നോബിയുടെ പ്രകോപനമെന്നാണ്പൊലീസ് നിഗമനം.
