ന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് നായകസ്ഥാനം കെ.എൽ രാഹുൽ വേണ്ടെന്നുവെച്ചതായി റിപ്പോർട്ട്. ഡൽഹിക്കായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ് താരത്തിന്റെ ലക്ഷ്യമെന്നാണ് സൂചന. അക്സർ പട്ടേലിനെ ഡൽഹി ക്യാപിറ്റൽസിന്റെ നായകനായി നിയമിക്കാനാണ് സാധ്യത.
അതേസമയം ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ താരം കൂടിയായ കെ.എൽ രാഹുൽ കളിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. രാഹുൽ തന്റെ ആദ്യ കുഞ്ഞിന്റെ പിറവിയ്ക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത് . ഇതേ തുടർന്ന് താരത്തിന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ നിന്ന് പിന്മാറേണ്ടി വരുമെന്നാണ് അറിയിപ്പ്
