ഐപിഎൽ 2025 സീസണ് ആരംഭിക്കാനിരിക്കെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് തിരിച്ചടി. മായങ്ക് യാദവിന് സീസണിന്റെ ആദ്യ പകുതി നഷ്ടമായേക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. പുറംവേദനയില്‍ നിന്ന് മായങ്ക് ഇപ്പോഴും പൂര്‍ണമായും മോചിതനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് .
ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് മായങ്കിന് പുറംവേദന അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ ചികിത്സയ്ക്ക് വിധേയനായിരുന്ന മായങ്ക് അടുത്തിടെ ബോളിംഗ് പുനഃരാരംഭിച്ചിരുന്നു. എന്നാല്‍ പുറംവേദനയില്‍ നിന്നും മായങ്ക് പൂര്‍ണമായും മുക്തിനേടിയിട്ടില്ലെന്നാണ് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തത്.
