220-ാമത് യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ കേരളത്തിൻ്റെ ദേവക് ഭൂഷൺ വെള്ളി നേടിയത്. 2.04 മീറ്റർ ഉയരം ചാടിയാണ് ദേവക് ഈ നേട്ടം കൈവരിച്ചു, പട്നയിലെ പാടലിപുത്ര സ്പോർട്സ് കോംപ്ലക്സിലാണ് ചാമ്പ്യൻഷിപ്പിന് വേദി ഒരുങ്ങിയിരിക്കുന്നത്. ഏപ്രിൽ 15 മുതൽ 18 വരെ സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ടീമിലേക്കുള്ള യോഗ്യത ദേവക് നേടിയിട്ടുണ്ട്.
കോഴിക്കോട് ചേവായൂർ ഭാരതീയ വിദ്യാഭവൻ പ്ലസ് ടു വിദ്യാർത്ഥിയായ ദേവക് ഡിസംബറിൽ ഭുവനേശ്വറിൽ നടന്ന ജൂനിയർ നാഷണൽ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി, ലക്നൗവിൽ നടന്ന സ്കൂൾ നാഷണൽ ഗെയിംസിൽ സിബിഎസ്ഇ ടീമിന് വേണ്ടി സ്വർണം, വാരാണസിയിൽ നടന്ന സിബിഎസ്ഇ നാഷണൽ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം എന്നിവയും നേടിയിട്ടുണ്ട്. കോഴിക്കോട് വെള്ളിമാടുകുന്നിൽ വിജയ് ഭൂഷൺന്റെയും സൗമ്യ ചന്ദ്രൻ്റെയും മകനാണ് ദേവക് ഭൂഷൺ.
