കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവരാണ് എലത്തൂർ പോലീസിന്റെ പിടിയിലായത്
79.74ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുക്കുകയുണ്ടായി . കണ്ടം കുളങ്ങരയിലെ ഹോംസ്റ്റേയിൽ വെച്ചാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്.
ഇന്നലെ മലപ്പുറത്തും വൻ എംഡിഎംഎ വേട്ട നടന്നിരുന്നു. കരിപ്പൂരിലെ വീട്ടിൽ നിന്ന് ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടികൂടി. കരിപ്പൂർ മുക്കൂട് മുള്ളൻ മടക്കൽ ആഷിഖിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതി മറ്റൊരു കേസിൽ നിലവിൽ റിമാൻഡിലാണ്. 1665 ഗ്രാം എംഡിഎംഎയാണ് ഡാൻസാഫ് സ്ക്വാഡും കരിപ്പൂർ പോലീസും ചേർന്ന് പിടിച്ചെടുത്തത്.
