നയൻതാരയുടെ ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് തടയുന്ന ഇടക്കാല ഉത്തരവിനുള്ള ശ്രമം നടൻ ധനുഷിന്റെ നിർമ്മാണ കമ്പനി ഉപേക്ഷിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരവും ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് സ്ഥിരമായി തടയണമെന്നുമുള്ള പ്രധാന കേസ് തുടരും.
ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി ഇടക്കാല നിരോധന അപേക്ഷ തീർപ്പാക്കി. പ്രധാന കേസുമായി മുന്നോട്ടു പോകാൻ ധനുഷ് സമ്മതിച്ചതിനെത്തുടർന്നാണ് കേസ് തീർപ്പാക്കിയത്. ഡോക്യുമെന്ററി നവംബറിൽ പുറത്തിറങ്ങിയത് കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം ധനുഷിന്റെ നിർമ്മാണ കമ്പനി എടുത്തത്. കേസ് ഏപ്രിൽ 9 ന് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി ഇടക്കാല നിരോധന അപേക്ഷ തീർപ്പാക്കി. പ്രധാന കേസുമായി മുന്നോട്ടു പോകാൻ ധനുഷ് സമ്മതിച്ചതിനെത്തുടർന്നാണ് കേസ് തീർപ്പാക്കിയത്.
