സൈലൻ്റ് വാലി കാട്ടിൽ നിന്നാണ് കടുവയെത്തിയത് എന്നാണ് സംശയം
മലപ്പുറം: കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിന്റെ സീ വൺ ബ്ലോക്കിലാണ് കടുവാ സാന്നിധ്യം സ്ഥിരീകരിച്ചു. വനം വകുപ്പ് ആർ ആർ ടി സംഘം നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടത്. രാവിലെ മുതൽ എസ്റ്റേറ്റിൽ കടുവയിറങ്ങിയിട്ടുണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് പരിശോധനയ്ക്ക് എത്തിയ കാളികാവ് റേഞ്ചിൽ ഉള്ള ആർ ആർ ടി സംഘത്തിന്റെ മുൻപിലും കടുവപ്പെട്ടു. സൈലൻറ് വാലിയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ സൈലൻ്റ് വാലി കാട്ടിൽ നിന്നാണ് കടുവയെത്തിയത് എന്നാണ് സംശയം. കാട്ടിലേക്ക് കയറ്റാനുള്ള ശ്രമങ്ങൾ വനം വകുപ്പ് ആരംഭിച്ചു.
