ചെന്നൈ: തമിഴ്നാട്ടിലെ നിരത്തുകളിലേക്ക് പിങ്ക് ഓട്ടോകളെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗുണഭോക്താക്കളായ വനിതകൾക്ക് ഓട്ടോകൾ കൈമാറി. നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. സംസ്ഥാന സാമൂഹികക്ഷേമ, വനിതാ ശാക്തീകരണ വകുപ്പിന്റെ നേതൃത്വത്തിലാണ് 100 പിങ്ക് ഓട്ടോകൾ നിരത്തുകളിലേക്ക് ഇറക്കിയത്. തമിഴ്നാട്ടിൽ സ്ത്രീകൾക്ക് സുരക്ഷയും വരുമാനവും ലക്ഷ്യമിട്ട് പിങ്ക് ഓട്ടോകൾ നിരത്തിലിറക്കി. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഓട്ടോകളിലും ക്യാബുകളിലും ക്യുആർ കോഡ് സംവിധാനവും ഏർപ്പെടുത്തി.
