ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീടനേട്ടത്തിൽ മതിമറന്ന് സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. ഈ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.സ്റ്റംപുകള്‍ ഊരിയെടുത്താണ് ഇരുവരും വിജയം ആഘോഷിച്ചത് .ഇന്ത്യയുടെ മിന്നും വിജയത്തിന് പിന്നാലെ ഗ്രൗണ്ടിലെത്തിയ രോഹിത്തും കോലിയും വിജയം ആഘോഷിക്കുകയായിരുന്നു. സ്റ്റംപുകള്‍ ഊരിയെടുത്താണ് ഇരുവരും വിജയം ആഘോഷിച്ചത്. ഇരുവരുടേയും നാലാം ഐസിസി കിരീടമാണിത്. ഇരുവരുടേയും ആഘോഷ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു.
ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 49 ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
