മലപ്പുറം: താനൂരില്‍ നിന്ന് പെൺകുട്ടികൾ നാട് വിട്ട സംഭവത്തില്‍ അന്വേഷണ സംഘം മുംബൈയിലേക്ക്.പെൺകുട്ടികൾ സന്ദര്‍ശിച്ച ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തും. അവിടെ കുട്ടികള്‍ക്ക് പ്രാദേശികമായി ആരെങ്കിലും സഹായം ചെയ്തിരിക്കാനുള്ള സാധ്യതയെപ്പറ്റിയും അന്വേഷണം നടത്തുകയാണ് ലക്ഷ്യം. പൊലീസ് സംഘം തുടരന്വേഷണങ്ങള്‍ക്കായാണ് വീണ്ടും മുംബൈയിലേക്ക് പോകുന്നത്.
പെണ്‍കുട്ടികളെ ഞായറാഴ്ച തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തിരുന്നു. കുട്ടികള്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുന്നില്ല. കുട്ടികളെ രക്ഷിതാക്കള്‍ക്ക് വിട്ടു നല്‍കുന്നതിന് മുമ്പായി അവര്‍ക്ക് കൗണ്‍സിലിങ് നല്‍കും.
പെൺകുട്ടികളെ കൊണ്ടുപോയ അക്ബര്‍ റഹീമിനെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. പെൺകുട്ടികളുമായി നാലു മാസം മുമ്പ് മാത്രമാണ് ഇയാൾ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. പെൺകുട്ടികളുമായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അക്ബര്‍ കൂടുതല്‍ അടുക്കുകയായിരുന്നു
