ഹൈദരാബാദ്: തെലങ്കാന ടണല്‍ ദുരന്തത്തില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ബോറിങ് മെഷീനിന്റെ ഉള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്കാണാതായ എട്ട് പേരില്‍ ഒരാളുടെ മൃതദേഹമാണ് പുറത്തെടുത്തത്. ബോറിങ് മെഷീനിന്റെ ഉള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കൈകളും മറ്റ് ചില ശരീരഭാഗങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. കേരളത്തില്‍ നിന്നെത്തിച്ച കഡാവര്‍ നായ്ക്കളായ മായ, മര്‍ഫി എന്നിവരാണ് മൃതദേഹമുള്ള ഭാഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന തിരച്ചിലില്‍ കഡാവര്‍ നായ്ക്കള്‍ കാണിച്ച സ്ഥലങ്ങളില്‍ ഒന്നില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകർന്നത്. തുരങ്കത്തിലുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. തുരങ്കത്തിൽ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നത്
