ഗുഡ്വില് എന്റർടെയ്ൻമെന്റ്സ് ഒരുക്കിയ ചിത്രമായിരുന്നു’നാരായണീന്റെ മൂന്നാണ്മക്കള്’. കഴിഞ്ഞ ഫെബ്രുവരി 7നാണ് ചിത്രം തീയറ്ററില്‍ എത്തിയത്. ചിത്രം സംവിധാനം ചെയ്തത് ശരണ്‍ വേണുഗോപാല്‍ ആണ്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങൾ .
ചിത്രം ആമസേോണ് പ്രൈം വീഡിയോയിലാണ് ഇപ്പോള്‍ ഒടിടി റിലീസ് ചെയ്തിരിക്കുന്നത്. നിർമ്മാണം: ജോബി ജോര്‍ജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ്, എക്സി.പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ എന്നിവരാണ് അണിയറ പ്രവർത്തകർ.
