നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി. താൻ കൊലപ്പെടുത്തിയ പെൺസുഹൃത്ത് ഫർസാനയോട് സ്നേഹമായിരുന്നില്ലെന്നും പകരം പകയായിരുന്നുവെന്നാണ് അഫാന്റെ വെളിപ്പെടുത്തൽ. പണയംവെക്കാൻ നൽകിയ മാല തിരികെ ചോദിച്ചത് ദേഷ്യത്തിനിടയാക്കിയെന്നും അഫാൻ പറഞ്ഞു.
പണയം വെയ്ക്കാന്‍ നല്കിയ മാല തിരികെ ചോദിച്ചതായിരുന്നു വൈരാഗ്യ കാരണമെന്ന് അഫാന് പൊലീസിനോട് പറഞ്ഞു. അഫാന് മാല നല്കിയ വിവരം ഫര്‍സാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. മാല തിരികെ കിട്ടാന്‍ ഫര്‍സാന അഫാ നെ സമ്മര്‍ദ്ദപ്പെടുത്തിയിരുന്നു. ഇത് ഫര്‍സാനയോട് തനിക്ക് കടുത്ത പക തോന്നാന്‍ കാരണമായെന്നാണ് അഫാന്റെ മൊഴി.
