കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് വീട്ടുകാർ അറിയിച്ചു
കോഴിക്കോട്: പട്ടാപ്പകൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കുരുമുളക് യുവതി മോഷ്ടിച്ചു. ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപത്തെ
നെല്ലിക്കൽ സ്കറിയ എന്നയാളുടെ വീടുമുറ്റത്ത് നിന്നാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് കുരുമുളക് മോഷണം പോയത്.
യുവാവിനൊപ്പം ബൈക്കിലെത്തിയ സ്ത്രീയാണ് ചുറ്റും നോക്കി ആളില്ല എന്ന് കണ്ട് വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കുരുമുളക് ചാക്കിലാക്കി പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് വീട്ടുകാർ അറിയിച്ചു.
