ഇപ്പോൾ കേരളത്തിൽ ‘തല്ലുമാല’ കാലമാണ്. പരസ്പരം ചെറിയ കാരണങ്ങൾക്ക് വേണ്ടി തമ്മിൽ തല്ലുകയും , കൊല്ലുകയും ചെയ്യുന്ന ഒരു കാലഘട്ടം കൂടിയാണ് ഇത്. സ്കൂളിലുണ്ടായ തര്‍ക്കം പാതിരാത്രിയില്‍ സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ പൊതുനിരത്തിലെ തമ്മില്‍ത്തല്ലിലാണ് കലാശിച്ചത്. അടിയേറ്റ് കുഴഞ്ഞ് വഴിയില്‍ വീണ കുട്ടിയെ വീട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ കുളത്തൂപ്പുഴ കൈതക്കാട് പഴയ തീപ്പെട്ടി ഓഫിസ് റോഡിലായിരുന്നു സംഭവം.
അയൽവാസികൾ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ സംഘടിതമായി കുളത്തൂപ്പുഴ ജുമാ മസ്ജിദില്‍ രാത്രി പ്രാര്‍ഥനക്ക് പോയി മടങ്ങിവരവെ ആണ് സുഹൃത്തുക്കള്‍ തമ്മില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം കൈയാങ്കളിയിലെത്തിയത്. കൂട്ടത്തിലൊരാളെ മറ്റു മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും വഴിയിലുപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പരിസരവാസികള്‍ പറഞ്ഞത്.കുളത്തൂപ്പുഴ പൊലീസ് ഇടപെട്ട് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി സംസാരിച്ചതായാണ് വിവരം. അതേസമയം, കഴിഞ്ഞ അധ്യയനവര്‍ഷവും ഇത്തരത്തില്‍ വിദ്യാര്‍ഥിസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരസ്യമായി നിരത്തിലേക്കെത്തുകയും നാട്ടുകാരിടപെട്ട് പൊലീസില്‍ ഏല്പിക്കുകയും വിദ്യാലയത്തില്‍ നിന്നും പുറത്താക്കുന്ന സംഭവം വരെയെത്തിയിരുന്നു.
പൊലീസ് ഇടപെട്ട് രക്ഷിതാക്കളുമായി ബന്ധപ്പെട്ട് സമവായ ചര്‍ച്ചകള്‍ നടത്തി പരിഹരിച്ചിരുന്നുവെങ്കിലും ശേഷം വിഷുവിനും ആഘോഷ സമയങ്ങളിലും ഇക്കൂട്ടര്‍ തമ്മില്‍ അടിപിടികളുണ്ടായിട്ടുണ്ട്.
