കൊല്ലം: കൊല്ലം പാരിപ്പള്ളി യുകെഎഫ് എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥിക്ക് ദാരുണാന്ത്യം. പരവൂർ കോട്ടപ്പുറം സ്വദേശി ഹേമന്ദ് (21) ആണ് മരിച്ചത്.
കോളേജ് ഡേ പരിപാടികൾ കഴിഞ്ഞ് പരവൂരിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ മൂന്ന് വിദ്യാർഥികളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 12.10ന് പരവൂർ – പാരിപ്പള്ളി റോഡിൽ പൂതക്കുളം പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എൻജിൻ ഊരി തെറിച്ചതായാണ് വിവരം.
