കോഴിക്കോട്: വനിതാ ദിനത്തിൽ വനിതകൾക്കായി സ്പെഷ്യൽ ട്രിപ്പൊരുക്കി കെ.എസ്.ആർ.ടി.സി. നാളെ 200 രൂപക്ക് കോഴിക്കോട് നഗരം ചുറ്റിക്കാണാനുള്ള ട്രിപ്പാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട് ബീച്ച്, മാനാഞ്ചിറ സ്ക്വയർ, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, പ്ലാനിറ്റോറിയം, ഭട്ട് റോഡ് ബീച്ച്, കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്ക്കൽ ബീച്ച് തുടങ്ങിയ സ്ഥലങ്ങളാണ് ട്രിപ്പിലുൾപ്പെടുത്തിയിരിക്കുന്നത്.
