മലപ്പുറം: താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്.
മലപ്പുറം താനൂരിൽ വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങി പൊലീസ്.
ഇന്നലെ ഉച്ചയോടെയാണ് പരീക്ഷയ്ക്കായി പോയ പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായത്.ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം.
