ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) ദേശവിരുദ്ധരും വർഗീയവാദികളുമാണെന്ന് കുറ്റപ്പെടുത്തിയവർക്ക് മറുപടി നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. ഭാഷാപരമായ തുല്യത അവകാശപ്പെടുന്നത് വര്‍ഗീയതയല്ല, അത് ന്യായമായ ആവിശ്യമാണെന്നും . ഹിന്ദിവാദികള്‍ തമിഴ്നാട്ടുകാരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുകയും ഹിന്ദി സംസാരിക്കാത്ത ആളുകളുടെ മേല്‍ അവരുടെ ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമാണെന്നും സ്റ്റാലിന് വിമർശിച്ചു .
ഇന്ത്യയിലെ 140 കോടി ജനങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ക്ക് തമിഴും മറ്റ് പ്രാദേശിക ഭാഷയും ഒഴിവാക്കി പേരുകള്‍ നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ കടുത്ത വിമര്‍ശനം സ്വീകരിച്ച സ്റ്റാലിന് തമിഴ്നാടിന് ഒരിക്കലും അംഗീകരിക്കാനാവാത്ത വിഷം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ശത്രുത വളര്‍ത്തുമെന്നും അത് ഐക്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി നിര്‍ബന്ധമാക്കുന്നവര്‍ അവര്‍ അവകാശപ്പെടുന്ന കാര്യം സ്വാഭാവികമാണെന്ന് വിശ്വസിക്കുകയും അതിനെ പ്രതിരോധിക്കുന്നത് രാജ്യദ്രോഹമാണെന്നുമാണ് കരുതുന്നതെന്നും സ്റ്റാലിന് പറഞ്ഞു
