സിയോൾ: വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിനിടെ ദക്ഷിണ കൊറിയയിൽ ബോംബ് വർഷിച്ച് ജെറ്റ് വിമാനം. വ്യാഴാഴ്ച പരിശീലന പറക്കലിന് ഇടയിലാണ് സംഭവം. നിരവധി ഗ്രാമീണർക്ക് ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റതായാണ് അറിയപ്പെട്ടത് ,എംകെ 82 ജനറൽ പർപസ് ബോംബുകളാണ് ഫൈറ്റർ വിമാനത്തിൽ നിന്ന് അബദ്ധത്തിൽ വർഷിക്കപ്പെട്ടത്.
ഫയറിംഗ് റേഞ്ചിന് പുറംമേഖലയിൽ ബോംബ് വർഷിച്ച സംഭവത്തിൽ ദക്ഷിണകൊറിയൻ വ്യോമ സേന ക്ഷമാപണം നടത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് അപകടമുണ്ടായ സംഭവത്തിൽ ക്ഷമാപണം നടത്തുന്നതായും പരിക്ക് പറ്റിയവർ ഉടൻ രോഗമുക്തി നേടട്ടെയെന്നുമാണ് വ്യോമസേന സംഭവത്തേക്കുറിച്ച് പ്രതികരിച്ചു . നാല് പേർക്ക് ഗുരുതര പരിക്കാണ് ബോംബ് വർഷത്തിൽ സംഭവിച്ചിട്ടുള്ളത്. ഉത്തര കൊറിയൻ അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയുള്ള പോച്ചിയോണിലാണ് ദക്ഷിണ കൊറിയയുടെ വ്യോമ സേന തന്നെ ബോംബ് വർഷിച്ചത്.
