താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കല്‍പ്പന രാഘവേന്ദര്‍. ഗായിക നിസാംപേട്ടിലെ വസതിയില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്തകള്‍ ആയിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മകളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഉറങ്ങാന്‍ സാധിക്കാത്തതിനാല്‍ അമിതമായി ഉറക്കഗുളിക കഴിച്ചു പോയതാണെന്ന് കല്‍പ്പന പൊലീസിനോട് പറഞ്ഞു
കല്‍പ്പനയും ഭര്‍ത്താവും അഞ്ച് വര്‍ഷമായി നിസാംപേട്ടിലെ വീട്ടിലാണ് താമസിക്കുന്നത്. തന്റെ മകള്‍ ദയ പ്രസാദിനെ ഹൈദരാബാദില്‍ പഠിപ്പിക്കണമെന്ന് ആയിരുന്നു കല്‍പ്പന ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ മകളും കല്‍പ്പനയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാവുകയും മാര്‍ച്ച് മൂന്നിന് തര്‍ക്കം നടക്കുകയുമായിരുന്നു.
മലയാളം, തെലുങ്ക്, തമിഴ് 1500 ഓളം ഗാനങ്ങള്‍ കല്‍പ്പന ആലപിച്ചിട്ടുണ്ട്. അഞ്ചാം വയസ് മുതലാണ് കല്‍പ്പന തന്റെ കരിയര്‍ ആരംഭിച്ചത്. പ്രമുഖ ഗായകരായ ടിഎസ് രാഘവേന്ദ്രയുടെയും സുലോചനയുടെയും മകളാണ് കല്‍പ്പന രാഘവേന്ദര്‍.
