ഫെബ്രുവരി 19-നാണ് കൊല്‍ക്കത്തയിലെ താന്‍ഗ്രയിലെ മൂന്നുനില വീട്ടില്‍ രണ്ട് സ്ത്രീകളേയും 14-കാരിയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുധേഷ്ണ ഡേ, റോമി ഡേ, റോമിയുടെ 14-കാരിയായ മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കടത്തെത്തുടര്‍ന്ന് കൂട്ട ആത്മഹത്യചെയ്യാനായിരുന്നു കുടുംബത്തിന്റെ ശ്രമം.കൂട്ടത്തോടെ സ്വയം ജീവനൊടുക്കാനുള്ള പദ്ധതി പാളിയതോടെ സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാനായിരുന്നു സഹോദരങ്ങളുടെ പദ്ധതി.
എന്നാൽ കൂട്ടക്കൊലയ്ക്ക് പിന്നില്‍ കുടുംബത്തിനുണ്ടായ പതിനാറ് കോടി രൂപയുടെ കടമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സഹോദരങ്ങളായ പ്രസൂണ്‍ ഡേ, പ്രണോയ് ഡേ എന്നിവരാണ് ആസൂത്രിതമായി കൊലപാതകം നടത്തിയത്. പ്രസൂണ്‍ ഡേ കൊലപാതകകുറ്റം സമ്മതിച്ചു. വാഹനാപകടമുണ്ടാക്കി സ്വയം ജീവനൊടുക്കാൻ ശ്രമിച്ച പ്രണോയ് ഡേ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും. സഹോദരങ്ങളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് പൊലീസ് നീക്കം. ചോദ്യം ചെയ്യലിനുശേഷം കൊലപാതകത്തിന് പുറമേ മറ്റു വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തും.
