തൃശൂരിൽ റെയിൽവെ ട്രാക്കിൽ അട്ടിമറി ശ്രമം. ഇന്ന് പുലർച്ചെ 4.55-ന് ചരക്ക് ട്രെയിൻ കടന്നു പോകുമ്പോൾ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ലോക്കോപൈലറ്റാണ് മരത്തടിയിൽ ട്രെയിൻ കയറിയെന്ന രീതിയിൽ വിവരം റെയിൽവെ ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മരക്കഷ്ണമല്ല, ഇരുമ്പ് തൂണിലാണ് ട്രെയിൻ കയറിയിറങ്ങിയതെന്ന് കണ്ടെത്തിയത്.
സംഭവം മോഷണ ശ്രമമെന്ന് റെയിൽവേ പൊലീസ്. പാളത്തിന് സമീപം ഉണ്ടായിരുന്ന റെയിലിന്റെ കഷണം മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. ട്രെയിൻ വരുന്നത് കണ്ട് റെയിലിന്റെ കഷണം ഉപേക്ഷിച്ചു പോയതാകാം എന്നാണ് നിഗമനം.
