പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദറിനെ ആത്മഹത്യാശ്രമത്തെ തുടർന്ന് നിസാംപേട്ടിലുള്ള ഹോളിസ്റ്റിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കൽപ്പന ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം..
പൊലീസ് നടത്തിയ പരിശോധനയിൽ കൽപ്പനയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
നിലവിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. വിവരം അറിഞ്ഞതിനെ തുടർന്ന് ചെന്നൈയിലായിരുന്ന കൽപ്പനയുടെ ഭർത്താവ് ഹൈദരാബാദിൽ എത്തിയതെന്ന് വിവരം ലഭിച്ചു .
