മണ്ണാർക്കാട് നാലു വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശം എന്ന പരാതിയിൽ വഴിത്തിരിവ് .ലഹരി മിട്ടായിൽ നിന്ന് അല്ലെന്നാണ് പോലീസ് നിഗമനം വയറുവേദനയെ തുടർന്ന് കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എംആർഐ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു .അപ്പോൾ നൽകിയ മരുന്നിന്റെ പാർശ്വഫലമായാണ് ലഹരിയുടെ അംശം ശരീരത്തിൽ എത്തിയത് എന്നാണ് കണ്ടെത്തൽ. മരുന്നുകളിൽ നിന്ന് ബെൻസൊഡയാസിപെൻസ് ശരീരത്തിൽ രൂപപ്പെടുമെന്ന് ഡോക്ടർമാർ പോലീസിനെ അറിയിച്ചു. കേസിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ തുടരുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി .
കോട്ടയം മണ്ണാർക്കാട് അങ്ങാടി വയൽ സ്വദേശികളുടെ മകനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ചോക്ലേറ്റ് കഴിച്ചശേഷം മകൻ ക്ലാസിൽ കിടന്ന് ഉറങ്ങിയെന്ന് ടീച്ചർ പറഞ്ഞതായി കുട്ടിയുടെ മാതാവ് പറയുന്നു സ്കൂളിൽനിന്ന് വന്നശേഷം കുട്ടി ബോധംകെട്ട രീതിയിൽ ഉറക്കമായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ ലഹരിയുടെ അംശം കണ്ടെത്തിയത്.
