ന്യൂഡൽഹി: ഒരാളെ പാകിസ്താനി എന്നു വിളിക്കുന്നത് മോശമായ കാര്യമാണെങ്കിലും അത് മതവികാരത്തെ വ്രണപ്പെടുത്തുന്ന നിയമങ്ങളുടെ പരിധിയിൽ വരുന്ന ക്രിമിനൽ കുറ്റം അല്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നിരീക്ഷണം.
ജാർഖണ്ഡിലെ ഒരു ഉറുദു വിവർത്തകനും ആക്ടിംഗ് ക്ലാർക്കുമായ എം ഡി ഷമീം ഉദ്ദീനാണ് പരാതിയാണിത് . വിവരാവകാശ അപേക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് പരാതിക്കാരൻ സർക്കാർ ഉദ്യോഗസ്ഥനായ ഹരി നന്ദൻ സിംഗിനെ സമീപിച്ചത്. സന്ദർശന സമയത്ത് സർക്കാർ ഉദ്യോഗസ്ഥൻ മതം പരാമർശിച്ചുകൊണ്ട് അധിക്ഷേപിച്ചു എന്നാണ് പരാതി.
.
