ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സെമി ഫൈനലിൽ 12-ാം തവണയും ടോസ് നഷ്ടപ്പെട്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുത്തു. പിന്നാലെ ടോസ് നഷ്ടപ്പെടുന്നതാണ് നല്ലതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. ബാറ്റ് ചെയ്യാനും പന്തെറിയാനും തയ്യാറായിരുന്നു. ഇത്തരമൊരു ആശയകുഴപ്പത്തിൽ ടോസ് നഷ്ടപ്പെടുന്നതാണ് നല്ലത്. പിച്ചിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കും. അതിനാൽ മികച്ച ക്രിക്കറ്റ് കളിക്കണം. അത് വെല്ലുവിളിയാണ്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ കളത്തിലിറക്കും. കഴിഞ്ഞ മത്സരത്തിൽ വിജയിച്ചിടത്ത് നിന്ന് പുനരാരംഭിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. കുറഞ്ഞ സ്കോറിൽ ഓസീസിനെ ഒതുക്കാൻ ശ്രമിക്കുമെന്ന് രോഹിത് ശർമ പ്രതികരിച്ചു.
ബാറ്റിങ്ങിന് മികച്ച സാഹചര്യമാണിതെന്ന് ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു. ഇന്ത്യ ശക്തമായ ടീമാണ്. മികച്ച പോരാട്ടത്തിന് തയ്യാറെടുക്കുന്നു. സ്മിത്ത് വ്യക്തമാക്കി.
