പാലക്കാട് ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്ത വ്യാപനം രണ്ട് പേരുടെ നില ഗുരുതരമാണ്. നാഗശ്ശേരി പഞ്ചായത്തിലാണ് സംഭവം .മൂന്നു വാർഡുകളിലായി ഇരുപതോളം പേർക്കാണ് മഞ്ഞപ്പിത്ത വ്യാപനമുണ്ടായത്.ഈ പ്രദേശത്തെ പലരും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുകയും ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തിരുന്നു. അതിനുശേഷം പലർക്കും ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് വിവരം. സംഭവത്തിൽ പരിശോധന കൃത്യമായി നടത്തി ആശങ്ക പരിഹരിക്കാൻ കഴിയുമെന്നാണ് ആരോഗ്യവകുപ്പും പ്രാദേശിക ഭരണകൂടവും
