സംഘർഷ സാധ്യത കണക്കാക്കി മുഹമ്മദ് ഷഹബാസ് വധക്കേസ് പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി. സിറ്റി പൊലീസ് കമ്മിഷണർ ടി നാരായൺ ആണ് ആവശ്യം ഉന്നയിച്ചത്. ജുവനൈൽ ജസ്റ്റിസ് ഹോമിൽ തന്നെ പരീക്ഷ നടത്താനാണ് നീക്കം. പ്രതികൾ സകൂളിൽ പരീക്ഷ എഴുതിയാൽ മറ്റു വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പൊലീസ്.
വെള്ളിമാട് കുന്നിലെ എൻജിഒ ക്വട്ടേഴ്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതികളെ പരീക്ഷ എഴുതിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പൊലീസ് ആവശ്യത്തെ തുടർന്ന് ജുവനൈൽ ഹോമിൽ പരീക്ഷ നടത്താൻ തീരുമാനിച്ചു. പ്രതികളെ പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസും കെ എസ് യു വും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. അതേസമയം ജുവനൈൽ ഹോമിലേക്ക് എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. സംഘർഷം ഉണ്ടായതോടെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു.
വെള്ളിമാട്കുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. പ്രതികളെ സ്കൂളിലെത്തി പരീക്ഷ എഴുതിക്കാൻ ആയിരുന്നു തീരുമാനിച്ചത്. കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതൻ എത്തിയാൽ തടയുമെന്ന് യൂത്ത് കോൺഗ്രസും കെഎസ്യുവും പറഞ്ഞിരുന്നു. താമരശ്ശേരി ഗവണ്മെന്റ് സ്കൂളിലെ വിദ്യാര്‍ത്ഥികളായ അഞ്ച് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
