Dominant wild boar, sus scrofa, displaying on a hill near little spruce tree. Wild animal standing on a horizon on horizon on glade in forest. Strong mammal in wilderness.
കണ്ണൂര്‍ പാനൂരില്‍ കര്‍ഷകന്റെ മരണത്തിന് കാരണമായ കാട്ടുപന്നിയെ നാട്ടുകാര്‍ കൊന്നു. കര്ഷകന് കൊല്ലപ്പെട്ടയിടത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മുതിയങ്ങ വയലിലാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകനായ നൂര്‍ വള്ള്യായി സ്വദേശി ശ്രീധരൻ കൊല്ലപ്പെട്ടത്. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിയിടങ്ങളില്‍ ഇറങ്ങി വിള നശിപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ മുന്‍പ് ഒരിക്കലും ആളുകളെ ഇത്തരത്തില്‍ പന്നി ആക്രമിച്ചിരുന്നില്ല. വിഷയത്തില്‍ പരാതികളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
