മഴയത്ത് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും നല്കി സുരേഷ് ഗോപി എംപി. ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങൾക്കായി നാളെ ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി ജെ പി നദ്ദയെയും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെയും കാണുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അര്‍ദ്ധരാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ നിന്ന് രക്ഷനേടാനാണ് ആശാവര്‍ക്കേഴ്സ് ടാര്‍പ്പാളിന്‍ കെട്ടിയത്. മഴ നനയാതിരിക്കാന്‍ സമര പന്തലിൽ കെട്ടിയ ടാര്‍പ്പാളില്‍ പൊലീസ് അഴിച്ചുമാറ്റിയിരുന്നു. ടാര്‍പ്പാളിന്‍ തലയിലൂടെ മൂടി മഴ നനയാതിരിക്കാനും പൊലീസ് അനുവദിച്ചില്ല. നടപ്പാക്കുന്നത് കോടതി ഉത്തരവെന്നാണ് പൊലീസിന്റെ വാദം.
ദിവസങ്ങള്‍ക്കു മുന്‍പ് സെക്രട്ടറിയേറ്റിന് മുന്പിലെ തെരുവ് വിളക്കുകളും അണച്ചതിനു പിന്നാലെയാണ് സമരക്കാര്‍ക്ക് നേരെയുള്ള അടുത്ത പ്രതികാര നടപടിയാണിതെന്നും ഭയന്ന് പിന്മാറില്ലെന്നും സമരക്കാര്‍ പറഞ്ഞു. പൊലീസിനെ കൊണ്ട് സര്‍ക്കാര്‍ ചെയിക്കുന്നതെന്ന് സമരപ്പന്തല്‍ സന്ദര്‍ശിച്ച അടൂര്‍ പ്രകാശ് എം.പി ആരോപിച്ചു.
