ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. എഡിജിപി എം ആർ അജിത് കുമാർ മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടിന്മേൽ ഹൈക്കോടതി നടുക്കം രേഖപ്പെടുത്തി. റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ ഭക്തർ വഞ്ചിക്കപ്പെടരുതെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്തും അയല്‍ സംസ്ഥാനങ്ങളിലും വന്‍ പ്രചാരം ലഭിച്ച പദ്ധതി കഴിഞ്ഞ രണ്ടുവർഷമായി ശബരിമലയിൽ പ്രവർത്തികമായിട്ട്. സന്നിധാനത്തെ ശുചീകരണ യജ്ഞവും ബോധവൽക്കരണവുമായിരുന്നു പദ്ധതിയിലൂടെ നടപ്പാക്കിയിരുന്നത്.
