മോറിഗാവ്: അസമിലെ മൊറിഗാവ് ജില്ലയിൽ ഇന്ന് പുലർച്ചെ 2:25 ന് 16 കിലോമീറ്റർ ദൂരത്തില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രതയിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
ചൊവ്വാഴ്ച പുലർച്ചെ ബംഗാൾ ഉൾക്കടലിലും റിക്ടർ സ്കെയിലിൽ 5.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എൻസിഎസ് പ്രകാരം രാവിലെ 6:10 ന് 91 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.
